Kannur
HomeNews

പെരുമ്പ പുഴക്ക് പുതിയ പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കും

14 Sept 20231 മിനിറ്റ് വായന
പെരുമ്പ പുഴക്ക് പുതിയ പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കും


പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിനെയും ദേശീയപാത 66 നെയും ബന്ധിപ്പിക്കുന്ന പെരുമ്പ സമാന്തര പാലത്തിന്റെ നിർമ്മാണത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ടി ഐ മധുസൂദനൻ എം.എൽ.എ ഉന്നയിച്ച സബ്‌മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിനെയും ദേശീയ പാത 66നെയും ബന്ധിപ്പിക്കുന്ന പെരുമ്പ സമാന്തര പാലത്തിന്റെ നിർമ്മാണം സാധ്യമാക്കാൻ ഉള്ള ശ്രമം ആണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത് . പയ്യന്നൂരിന്റെ ഗതാഗത കുരുക്ക് അഴിക്കാൻ ഈ പാലം വലിയ നിലയിൽ സഹായകരമാകും. പദ്ധതിക്കായി 84.77 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് ഏതെങ്കിലും പദ്ധതികളിൽ ഉൾപ്പെടുത്തി പാലം നിർമ്മിക്കാൻ ഭരണാനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി മറുപടിയിൽ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക