Payangadi
16,500 ദേശീയ പതാകകളുടെ നിർമ്മാണവുമായി ഏഴോം അപ്പാരൽ പാർക്ക്...
10 Aug 20221 മിനിറ്റ് വായന

സ്വാതന്ത്ര്യത്തിന് 75 വർഷം പൂർത്തിയാകുന്ന വേളയിൽ 16,500 ദേശീയ പതാകകൾ നിർമ്മിച്ചു നൽകുകയാണ് ഏഴോം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അപ്പാരൽ പാർക്ക്.
കേരളത്തിൽ ദേശീയ പതാകയുടെ നിർമാണ ചുമതല കുടുംബശ്രീ മിഷനെയാണ് ഏല്പിച്ചിരിക്കുന്നത്. ജില്ലയിൽ മൊത്തം 2 ലക്ഷം പതാകകളുടെ നിർമാണ പ്രവർത്തനമാണ് നടന്നു വരുന്നത്. ജില്ലയിലെ 26 ഓളം അപ്പാരൽ യൂണിറ്റുകളും 76 ഓളം തയ്യൽ യുണിറ്റുകളും നിർമാണ പ്രവർത്തനം ചെയ്തു വരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഏഴോം അപ്പാരൽ പാർക്കിൽ 30 കുടുംബശ്രീ വനിതകൾ ചേർന്ന് 16,500 പതാകകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. വിപണിയിൽ 30 രൂപ നിരക്കിൽ ഈ പതാകകൾ ലഭ്യമാകും.






