Payangadi
HomeNews

കണ്ണപുരത്ത് എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ..

29 Aug 20221 മിനിറ്റ് വായന
കണ്ണപുരത്ത് എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ..
കണ്ണൂർ കണ്ണപുരത്ത് എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ. 1.1 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കണ്ണപുരം പോലീസ് ചിറാക്കോട് ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് ഇരുവരും പിടിയിലായത്.

പയ്യന്നൂർ വെള്ളൂർ നിസാ മഹലിൽ നിഹാദ് അബ്ദുള്ള (32), മടക്കര പടപ്പയിൽ ഷഫീർ (27) എന്നിവരാണ് കണ്ണപുരം പ്രിൻസിപ്പൽ എസ്‌ഐ വിആർ വിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. മടക്കര, അയ്യോത്ത്, ചിറാക്കോട് ഭാഗങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇവിടെ ലഹരി മാഫിയക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ, അടക്കമുള്ള പരിപാടികൾ നടന്നു വരികയായിരുന്നു.

ഇരുവരെയും കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവർ സഞ്ചരിച്ച കെ എൽ 59 ബി 3848 കാറും കസ്റ്റഡിയിലെടുത്തു.
എഎസ്‌ഐ അബ്ദുൽ റഷീദ്, ഡ്രൈവർ സിപിഒ ജിതിൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക