Payangadi
HomeNews

ചൂടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മിക്കുന്നതിന് CRZ അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം ; മത്സ്യബന്ധന ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രിക്ക് എം.എൽ.എ നിവേദനം നൽകി

20 Jul 20221 മിനിറ്റ് വായന
ചൂടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മിക്കുന്നതിന് CRZ അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം ; മത്സ്യബന്ധന ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രിക്ക് എം.എൽ.എ നിവേദനം നൽകി

 ചൂടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മിക്കുന്നതിന് CRZ അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബഹു മത്സ്യബന്ധന ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാന് കല്യാശ്ശേരി എം.എൽ.എ ശ്രീ എം.വിജിൻ നിവേദനം നൽകി.

 


കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലത്തിൽപ്പെട്ട ചൂടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മാണ പ്രവൃത്തിക്ക് റീബിൽഡ് കേരള ഇനീഷ്യേറ്റീവിൻ ഉൾപ്പെടുത്തി 28.60 കോടി രൂപയുടെ ഭരണാനുമതി 2021 ഫിബ്രവരിയിൽ ലഭിക്കുകയും, സാങ്കേതികാനുമതി നൽകി പ്രവൃത്തി ടെണ്ടർ ചെയ്യുകയും ചെയ്തിരുന്നു.


 പ്രസ്തുത പ്രവൃത്തിയുടെ എൺവയോൺമെൻ്റൽ ഇംപാക്ട് അസെസ്മെൻ്റ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കി CRZ clearance ലഭ്യമാകുന്നതിന് കേരള കോസ്റ്റൽ സോൺ മാനേജ്മെൻ്റ് അതോററ്റിക്ക് 2022 ഫിബ്രവരി 9ന് അപേക്ഷ നൽകി.

2022 ഏപ്രിൽ 2 ൻ്റെ തീരദേശ പരിപാലന അതോറിറ്റി (KCZMA) യുടെ യോഗത്തിൽ ഈ പ്രൊപ്പോസൻ അജണ്ടയായി ഉൾപ്പെടുത്തുകയും Mathematical Modeling Report സമർപ്പിക്കാൻ ആവശ്യപ്പെടുകയുണ്ടായി. 


പൂനയിലെ CWPRS  തയ്യാറാക്കിയ Model Study Report 2022 മെയ് 9 ന് കേരള കോസ്റ്റൽ സോൺ മാനേജ്മെൻ്റ് അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. 


അഴിമുഖത്ത് മണൽ അടിഞ്ഞു കുടി  നിരന്തരമായി ഉണ്ടാകുന്ന ബോട്ടപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടിയാണ് റീബിൽഡ് കേരള ഇനീഷ്യേറ്റിവിൽ ഉൾപ്പെടുത്തി പുലിമുട്ട് നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി നൽകിയത്.  


ടെണ്ടർ നടപടി പൂർത്തിയായിട്ടും പ്രവൃത്തി തുടങ്ങാൻ കഴിയാത്തതിനാൽ മത്സ്യതൊഴിലാളികൾ ഉൾപ്പടെയുള്ളവർ വലിയ പ്രതിഷേധത്തിലാണ്. അയതിനാൽ ജനങ്ങളുടെ പ്രധാന ആവശ്യം എന്ന നിലക്ക് അടുത്ത തീരദേശ പരിപാലന അതോറിറ്റി യോഗത്തിൽ CRZ അനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക