Kerala
വീടിനുള്ളിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു, മുറിക്കുള്ളില്‍ കുഴി രൂപപ്പെട്ടു
20 Sept 20231 മിനിറ്റ് വായന
രാവിലെ 9 മണിയോടെ വീട്ടിലുളളവർ പ്രഭാതഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടൈലുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്. മുറിക്കുളളിൽ ചെറു കുഴികൾ രൂപപ്പെടുകയും മുറിക്കുളളിലെ വെട്രിഫൈഡ് ടൈലുകൾ പൊട്ടുകയുമായിരുന്നു.
വീടിനുളളിലെ മറ്റ് മുറികളിലും സമാനമായ പൊട്ടലുകൾ ഉണ്ടെങ്കിലും നടുമുറിയിലാണ് കൂടുതലും പൊട്ടലുണ്ടായിട്ടുളളത്. സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ജിയോളജി വിഭാഗം സ്ഥലം പരിശോധിച്ചിട്ടുണ്ട്.
300 ചതുരശ്ര അടിയോളം വെട്രിഫൈഡ് ടൈലുകളാണ് പൊട്ടിയിട്ടുളളത്. പോലീസും സംഭവസ്ഥലം സന്ദർശിച്ചു. പൊട്ടിയ ടൈലുകൾ പൂർണ്ണമായും വീടിനുളളിൽ നിന്ന് മാറ്റിയിട്ടുണ്ട്. ജിയോളജി വിഭാഗം കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.





