Kerala
കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിന് നേരെ ആക്രമണം
6 Feb 20191 മിനിറ്റ് വായന

ലണ്ടന്‍: ലണ്ടനിലെ സെമിത്തേരിയിലെ കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം. കാള്‍ മാര്‍ക്‌സിന്റെയും കുടുംബത്തിന്റെയും പേരുകള്‍ കൊത്തിവച്ച ഫലകം ചുറ്റിക ഉപയോഗിച്ചു തല്ലിപ്പൊട്ടിച്ചു.
കാള്‍ മാര്‍ക്‌സിന്റെ പേര് പതിച്ചയിടമാണു വികൃതമാക്കാന്‍ ശ്രമിച്ചത്. അദ്ദേഹം വിടപറഞ്ഞിട്ട് 136 വര്‍ഷം പിന്നിടുമ്പോഴാണ് ആക്രമണം. കമ്യൂണിസ്‌റ്റ് ചിന്തകനായ കാള്‍ മാര്‍ക്‌സ് 1849ലാണ് ലണ്ടനിലേക്ക് കുടിയേറിയത്. 1883 മാര്‍ച്ച് 14നായിരുന്നു അന്ത്യം. ശവകുടീരത്തിനു നേരെ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. 1970ല്‍ പൈപ്പ് ബോംബ് ആക്രമണമുണ്ടായി. ബ്രിട്ടനിലെ സംരക്ഷിത കേന്ദ്രങ്ങളില്‍ ഒന്നാണു ശവകുടീരം. വലതുപക്ഷ തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നാണു സൂചന.





