പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ബഹു ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലൻ നിർവഹിക്കും.

പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ബഹു ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലൻ നിർവഹിക്കും.
ചടങ്ങിൽ ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എം പി, എം. വിജിൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി.പി ദിവ്യ, മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി പി.കെ ശ്രീമതി ടീച്ചർ, മുൻ എംഎൽഎ ശ്രീ ടിവി രാജേഷ് ഉൾപ്പടെ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ, സർവ്വീസ്, പെൻഷൻ സംഘടനാ പ്രവർത്തകർ പങ്കെടുക്കും.
അത്യധുനിക സൗകര്യത്തോടു കൂടിയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ 2.43 കോടി രൂപയാണ് അനുവദിച്ചത്. പഴയങ്ങാടി ആശുപത്രി കമ്മിറ്റി സൗജന്യമായി അനുവദിച്ച സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്.
4150 ച.മീ വിസ്തീർണത്തിൽ രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ ഇടപ്പാടുകാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിവേഗത്തിൽ പണമിടപാട് നടത്തുന്നതിനുള്ള സിംഗിൾ വിൻ്റോ സിസ്റ്റം, ടോക്കൺ സംവിധാനം, ഇടപാടുകൾ തടസം കൂടാതെ നടത്തുന്നതിനായി ജനറേറ്റർ സംവിധാനം, നിരീക്ഷണ ക്യാമറ, റിക്കാർഡ് റൂം സ്ട്രോംഗ് റൂം, ഗാർഡ് റൂം, ഡൈനിംഗ് ഹാൾ, ഓപ്പൺ കോൺഫ്രൻസ് ഹാർ, ഡൈനിംഗ് ഹാൾ, അംഗ പരിമിതർക്കുള്ള പ്രത്യേക ടോയ് ലറ്റ് സൗകര്യവും ഒരിക്കിയിട്ടുണ്ട്.
ഇൻകലാണ് കെട്ടിട നിർമ്മാണത്തിൻ്റെ നിർവഹണം നടത്തിയത്.
പുതിയ കെട്ടിടം നിർമ്മിച്ചതോടെ ദീർഘനാളുകളായി സ്വന്തമായി കെട്ടിടം വേണമെന്ന സർക്കാർ ജീവനക്കാരുടെയും, പെൻഷൻക്കാരും ഉൾപ്പടെയുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും ചിരകാല സ്വപ്നമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്.





