Payangadi
വരുൺ ചെങ്ങലിന്റെ ആദ്യ കവിതാ സമാഹാരം മെയ് 15ന് ജെ ശൈലജ പ്രകാശനം ചെയ്യും..
13 May 20221 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വരുൺ ചെങ്ങലിന്റെ ആദ്യ കവിതാ സമാഹാരമായ 'കിനാക്കൾ പാകാൻ പകുത്തീടുന്നു' പുസ്തകത്തിന്റെ പ്രകാശനം 2022 മെയ് 15 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നടിയും സംവിധായകയുമായ ജെ. ശൈലജ നിർവഹിക്കും. ഇ.കെ നായനാർ സ്മാരക ഗ്രന്ഥാലയം& വായനശാല ചെങ്ങൽ വെസ്റ്റിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പി. കെ വിശ്വനാഥൻ മാസ്റ്റർ അധ്യക്ഷനാകും. പി. ദിനേശൻ സ്വാഗതവും, പുസ്തകം പരിചയപെടുത്തി ഡോ. എ. വി. സത്യേഷ് കുമാറും സംസാരിക്കും. പ്രകാശൻ ചെങ്ങൽ, പി.വി വിനോദ് കുമാർ മാസ്റ്റർ, കെ.എം ചന്ദ്രൻ, പി.വി അക്ഷയ് കുമാർ തുടങ്ങിയവർ സംസാരിക്കും. വായനശാലയുടെ ലോഗോ പ്രകാശനം ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ നിർവഹിക്കും. ചടങ്ങിന് കെ. വി നാരായണൻ നന്ദി രേഖപെടുത്തും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.






