Payangadi
മാട്ടൂൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ച സിദ്ദിക്ക ബാദ് പക്രൻ്റചാൽ PC റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
10 Feb 20221 മിനിറ്റ് വായന
മാട്ടൂൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ഇൻ്റർലോക്ക് ചെയ്ത് നവീകരിച്ച സിദ്ദിക്ക ബാദ് പക്രൻ്റചാൽ PC റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ എംഎൽഎ ടിവി രാജേഷിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.70 ലക്ഷം രൂപയാണ് റോഡ് ഇൻ്റർലോക്ക് ചെയ്യാൻ അനുവദിച്ചത്. 15-)o വാർഡ് നിവാസികളുടെ പ്രധാന ആവശ്യമാണ് പ്രസ്തുത റോഡിൻ്റെ നവീകരണം. അത് പൂർത്തികരിച്ചിരിക്കുകയാണ്. ചടങ്ങിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടൻ്റ് പി പി ഷാജിർ അധ്യക്ഷത വഹിച്ചു. കെ. ഭാർഗവൻ, ഒ.വി ശാദുലി, പി.ടി സുരേഷ് ബാബു, അബ്ദുൾ ജബ്ബാർ, അബ്ദുൾ കലാം, ശ്രീജ പി പി, പി വി പ്രദീപൻ, മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് അംഗം ടി ജയൻ സ്വാഗതവും മുഹമ്മദ് ഫർഹാൻ നന്ദിയും പറഞ്ഞു.





