Kerala
HomeNews

പത്തു മിനിട്ട് നേര്‍ക്കുനേര്‍ സംവദിക്കാന്‍ മോഡിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ബിജെപി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുതെന്നും പരിഹാസം

7 Feb 20191 മിനിറ്റ് വായന
പത്തു മിനിട്ട് നേര്‍ക്കുനേര്‍ സംവദിക്കാന്‍ മോഡിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി; ബിജെപി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുതെന്നും പരിഹാസം

ന്യൂഡല്‍ഹി : പത്തു മിനുട്ട് നേരം ഒരു വേദിയില്‍ നിന്ന് തന്നോട് നേര്‍ക്കുനേര്‍ സംസാരിക്കാന്‍ നരേന്ദ്രമോഡിയെ വെല്ലുവിളിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ലെന്നും മോഡി ഭീരുവായ മനുഷ്യനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്സ് ന്യൂനപക്ഷ സെല്ലിന്റെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി നരേന്ദ്രമോഡിയെ സംവാദത്തിന് വെല്ലുവിളിച്ചത്. ബിജെപി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുത് ആണെന്നാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. രാജ്യമാണ് ബിജെപിയേക്കാള്‍ വലുതെന്ന് അവര്‍ക്ക് ബോധ്യപ്പെടും. നരേന്ദ്രമോഡിക്ക് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടും. ബിജെപിയുടെ മുഖം മോഡിയാണെങ്കിലും നാഗ്പൂരില്‍ ഇരുന്ന് റിമോട്ടില്‍ ഭരണം നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്.

ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് പൗരന്‍മാരുടെ ഉത്തരവാദിത്തമാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ രാജ്യത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിലാണ് പ്രതീക്ഷ അര്‍പ്പിക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക