India
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടില്ല; ഭീകരതയ്ക്കെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന് സംഘം
30 Oct 20191 മിനിറ്റ് വായന

ശ്രീനഗര്‍: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നും, ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നുവെന്നും യൂറോപ്യന്‍ യൂണിയന് സംഘം.വസ്തുതകള്‍ കണ്ടെത്തുന്നതിനാണ് കാഷ്മീരില്‍ എത്തിയതെന്നും യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം പറഞ്ഞു.
ഇന്ത്യ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി മാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി ആഗോള ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും ഇയു പ്രതിനിധി പറഞ്ഞു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കാഷ്മീരിനെ ജമ്മു കാഷ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുകയും ചെയ്തതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വീക്ഷിക്കാനാണ് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് അംഗങ്ങള്‍ കാഷ്മീരില്‍ എത്തിയത്.





