Information
HomeNews

No Title

8 Dec 20181 മിനിറ്റ് വായന
No Title

ദേശീയപാതയില്‍ വീണ്ടും വാഹന അപകടം. ചരക്ക് ലോറികളും ടാങ്കര്‍ ലോറികളും കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുരുതരം. ദേശീയപാതയില്‍ വെള്ളൂര്‍ പെട്രൊള്‍ പമ്പിന് സമീപം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പി വി സി പൈപ്പുകള്‍ കയറ്റിയ രണ്ട് ചരക്ക് ലോറികളും പാചകവാതകം കയറ്റിയ ടാങ്കര്‍ ലോറിയും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ചരക്ക് ലോറി എന്തോ കാരണത്താല്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തൊട്ടുപിറകിലെ ലോറി മുന്നിലെ ലോറിയുടെ പിറകിലിടിച്ചു...

ഇതിന് പിന്നാലെ കുറച്ചു ദൂരത്തായി ഉണ്ടായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മുന്നിലെ ചരക്ക് ലോറിയില്‍ അതിശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താല്‍ ടാങ്കര്‍ ലോറിയുടെ മുന്‍ വശം പാടെ തകര്‍ന്ന നിലയിലാണ്. കാബിനകത്ത് കുടുങ്ങിപ്പോയ ഡ്രൈവര്‍ സേലം സ്വദേശി ശെല്‍വത്തെ (34) മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാന്‍ സാധിച്ചത്. ഏറെ നേരം വേദന കൊണ്ട് നിലവിളിച്ച ശെല്‍വം പിന്നീട് ബോധരഹിതനായി...

ഇരുകാലുകളും തകര്‍ന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ടാങ്കര്‍ ലോറിക്ക് മുന്നിലുണ്ടായിരുന്ന ചരക്ക് ലോറി ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശി രവീന്ദ്രനും (33) സാരമായ പരുക്കുണ്ട്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ആറു മണിക്കൂറിലധികമാണ് ഗതാഗതം സ്തംഭിച്ചത്..

നഗരസഭാ കൗണ്‍സിലര്‍ ഇ ഭാസ്‌കരന്റെ നേതൃത്വത്തില്‍ പ്രദേശവാസികളാണ് മണിക്കൂറുകളോളം പോലീസിനും ഫയര്‍ഫോര്‍സിനും തുണയേകി പ്രവര്‍ത്തിച്ചത്. ദേശീയപാതയിലെ അപകടങ്ങള്‍ ദൈനംദിനമെന്നോളം തുടരുമ്പോഴും അധികൃതര്‍ ആലസ്യത്തില്‍ തന്നെയാണ്...

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക