Payangadi
HomeNews

മുൻ ഇന്ത്യൻ വോളിബോൾ ടീം നായകനും പരിശീലകനുമായ ടി പി പത്മനാഭൻ നായരെ ജന്മ നാടായ കണ്ണപുരത്ത് ആദരിച്ചു.

29 Jan 20221 മിനിറ്റ് വായന
മുൻ ഇന്ത്യൻ വോളിബോൾ ടീം നായകനും പരിശീലകനുമായ ടി പി പത്മനാഭൻ നായരെ ജന്മ നാടായ കണ്ണപുരത്ത് ആദരിച്ചു.

 


വോളിബോളിൽ രണ്ടുതവണ(1958,1962) ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ മുൻ ഇന്ത്യൻ നായകനും പരിശീലകനും 2015ലെ ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കൂടിയായ ശ്രീ ടി പി പത്മനാഭൻ നായരെ ജന്മ നാടായ കണ്ണപുരത്ത് ആദരിച്ചു. കണ്ണപുരം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി  മുൻ കായിക വകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ എം.വിജിൻ എം.എൽ.എ , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ , മുൻ എം.എൽ.എ ടി.വി.രാജേഷ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സന്നിഹിതരായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക