Kannur
HomeNews

കൊ​ട്ടി​യൂ​രി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ഫാ. റോ​ബി​ന്‍ മാ​ത്യുവിന് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും.;ജീവപര്യന്തം ശിക്ഷ നല്‍കാതിരുന്നത് ആ കുഞ്ഞിനെ ഓര്‍ത്തെന്ന് വിധിന്യായത്തില്‍ കോടതി

16 Feb 20192 മിനിറ്റ് വായന
കൊ​ട്ടി​യൂ​രി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ ഫാ. റോ​ബി​ന്‍ മാ​ത്യുവിന് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും.;ജീവപര്യന്തം ശിക്ഷ നല്‍കാതിരുന്നത് ആ കുഞ്ഞിനെ ഓര്‍ത്തെന്ന് വിധിന്യായത്തില്‍ കോടതി

തലശേരി: കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ റോബിന്‍ വടക്കുംചേരിയെ ജീവപര്യന്തം ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് ആ പെണ്‍കുട്ടിയെയും അവള്‍ പ്രസവിച്ച കുഞ്ഞിനെയുമോര്‍ത്തെന്ന് വിധിന്യായത്തില്‍ കോടതി. പ്രാര്‍ത്ഥിക്കാന്‍ പള്ളി മേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ വടക്കുംചേരിക്ക് 20 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് പോക്സോ കോടതി വിധിച്ചത്.
അച്ഛനെ ഒന്ന് കാണാന്‍ പോലും ഇതുവരെ ആ കുഞ്ഞിന് ഭാഗ്യം ലഭിച്ചിട്ടില്ല. ഒരു പെണ്‍കുട്ടിയുടെ ജീവിതം വൈദികന്‍ പാടെ തകര്‍ത്തെന്നും വിധിയില്‍ കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും സംരക്ഷണത്തിന് വേണ്ടി ശിക്ഷയില്‍ ഇളവ് നല്‍കാന്‍ റോബിന്‍ ആവശ്യപ്പെട്ടിരുന്നു.
കൊട്ടിയൂര്‍ ബലാത്സംഗക്കേസ്; ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് ശിക്ഷ
തലശേരി പോക്സോ കോടതി ജഡ്ജി പി എന്‍ വിനോദാണ് വിധി പ്രഖ്യാപിച്ചത്. വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും കോടതി പറഞ്ഞു. കേസില്‍ കള്ള സാക്ഷി പറഞ്ഞതിന് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും നടപടിക്ക് നിര്‍ദ്ദേശമുണ്ട്.
കൂട്ട മൊഴിമാറ്റം, വ്യാജ രേഖകള്‍; എന്നിട്ടും ഫാദര്‍ റോബിന്‍ പെട്ടത് ഇങ്ങനെ
പീഡനത്തിനിരയായ കുട്ടിയുടേയും അവരുടെ കുട്ടിയുടേയും സംരക്ഷണം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കോടതി നല്‍കി. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബീന കാളിയത്താണ് വാദി ഭാഗത്തിനായി ഹാജരായത്. വൈദികരും കന്യാസ്ത്രീകളും അടക്കം ബാക്കിയുള്ള ആറ് പ്രതികളെ വെറുതെ വിട്ടു

രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനിയില്‍ ഹൗസില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറ് മുതല്‍ 10 വരെ പ്രതികളായ മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കേണ്‍വെന്‍റിലെ സിസ്റ്റര്‍ കൊട്ടിയൂര്‍ നെല്ലിയാനിവീട്ടില്‍ ലിസ്മരിയ എന്ന എല്‍സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്‍റിലെ സിസ്റ്റര്‍ അനീറ്റ (48), മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്‍റ് മേരി ഫൗണ്ടിംഗ് ഹോമിലെ സിസ്റ്റര്‍ പാലാ മീനച്ചില്‍ നന്തിക്കാട്ട്ഹൗസില്‍ ഒഫീലിയ (73), കൊളവയല്‍ സെന്‍റ് ജോര്‍ജ് പള്ളി വികാരിയും ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്ബനോട തേരകം ഹൗസില്‍ അഡ്വ. തോമസ് ജോസഫ് തേരകം (68), വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യആശുപത്രിയിലെ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ ഹൗസില്‍ സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് വെറുതെവിട്ടത്.

കമ്ബ്യൂട്ടര്‍ പഠനത്തിനായി പള്ളിമേടയിലെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച വൈദികനെ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ പതിനേഴുകാരി കൂത്തുപറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിന് രാവിലെ 9.25-നാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് വൈകിട്ട് തന്നെ കുഞ്ഞിനെ അതീവരഹസ്യമായി വൈത്തിരിയിലെ എച്ച്‌ഐഎം ഫൗണ്ടിങ്ങ് ഹോമിലേക്ക് മാറ്റി.

2018 ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്. 38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ്‌ തൊണ്ടിമുതലുകളും പരിശോധിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പരസ്പര സമ്മതത്തോടെയായതിനാല്‍ കുറ്റകരമല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 2015 പ്രകാരം പ്രായം തെളിയിക്കാനുള്ള ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും പ്രോസിക്യുഷന്‍ ഹാജരാക്കി.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക