Payangadi
HomeNews

കണ്ണപുരം റയിൽവേ ഗേറ്റ് (No. 252) അറ്റകുറ്റ പ്രവൃത്തി വേഗത്തിൽ പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് സതേൺ റയിൽവെ പാലക്കാട് ഡിവിഷണൽ മാനേജർക്ക് എം.എൽ.എ കത്ത് നൽകി.

26 Nov 20211 മിനിറ്റ് വായന

കണ്ണപുരം ചൈനാക്ലേ റോഡിലെ റയിൽവെ ഗേറ്റ് അടച്ചിട്ട് 10  ദിവസത്തിലധികമായി.  അറ്റകുറ്റപണി  നീണ്ടുപോകുകയാണ്.  ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതിനാൽ വിദ്യാർത്ഥികൾ, തൊഴിലാളികൾ, ജീവനക്കാർ ഉൾപ്പടെയുള്ള യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്. പ്രവൃത്തി നീണ്ടുപോകുന്നതിൽ ജനങ്ങൾ പ്രതിക്ഷേധത്തിലുമാണ്. കുടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി പ്രസ്തുത പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തികരിക്കണം. 

അതോടൊപ്പം  സമീപത്തുള്ള ചെറുകുന്ന് ഗേയ്റ്റും (No 253  )  അറ്റകുറ്റ പ്രവൃത്തിക്കായി അടച്ചിടും എന്നാണ് അറിയുന്നത്.   പ്രസ്തുത ഗേറ്റ് ദിവസങ്ങളോളം അടച്ചിട്ടാൽ ചെറുകുന്ന് സെൻ്റ് മാർട്ടിൻ മിഷൻ ഹോസ്പിറ്റലിനെ ആശ്രയിക്കുന്ന  രോഗികൾ ഉൾപ്പടെയുള്ള യാത്രക്കാർ ഏറെ പ്രയാസപ്പെടും. ആയതിനാൽ പ്രസ്തുത ഗേറ്റിൽ നടക്കുന്ന അറ്റകുറ്റ പ്രവൃത്തിയും കുടുതൽ തൊഴിലാളികളെ നിയോഗിച്ച് വേഗത്തിൽ പൂർത്തികരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും   കത്തിൽ ആവശ്യപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക