Payangadi
HomeNews

ഗാന്ധിയെ അറിയാൻ മഹാത്മജിയുടെ ജീവിതയാത്രയുടെ അവതരണവുമായി മാടായി ഉപജില്ലയിലെ വിദ്യാർത്ഥികൾ..

2 Oct 20211 മിനിറ്റ് വായന
ഗാന്ധിയെ അറിയാൻ  മഹാത്മജിയുടെ ജീവിതയാത്രയുടെ അവതരണവുമായി മാടായി ഉപജില്ലയിലെ വിദ്യാർത്ഥികൾ..


ഗാന്ധി ജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ന് മാടായി ഉപജില്ല എച്ച് എം ഫോറവും എല്ലാ ക്ലബ്ബ് കൂട്ടായ്മയായ എഡു ക്ലബ്ബിൻ്റേയും ആഭിമുഖ്യത്തിൽ ഗാന്ധിയെ അറിയാൻ - മഹാത്മജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര എന്ന പരിപാടി  ഓൺലൈനിലൂടെ  നടന്നു.

മഹാത്മജിയുടെ ആത്മകഥയായ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിലെ ജീവിതയാത്രയുടെ ഭാഗങ്ങൾ ഉപജില്ലയിലെ 32 യു.പി. വിദ്യാലയത്തിലെ തിരഞ്ഞെടുത്ത 32 വിദ്യാർത്ഥികൾ മഹാത്മജിയുടെ ജീവിതത്തിലെ ഓരോ ഭാഗങ്ങളായി അവതരിപ്പിച്ചു. എൽ.പി.വിഭാഗത്തിലെ  49 വിദ്യാലയങ്ങളിൽ നിന്നായി 49 വിദ്യാർത്ഥികളും തുടർച്ചയായ ഭാഗങ്ങൾ അവതരിപ്പിച്ചു. മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ജയപ്രകാശ്.കെ യുടെ അദ്ധ്യക്ഷതയിൽ കല്ല്യാശ്ശേരി മണ്ഡലം എം എൽ എ വിജിൻ.എം ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കൽറ്റി അംഗം അനുപമ ബാലകൃഷ്ണൻ, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ പ്രകാശൻ.കെ.സി, ശാസ്ത്രരംഗം ജില്ലാ കോഡിനേറ്റർ പ്രസാദ്.പി.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എച്ച്.എം ഫോറം കൺവീനർ പ്രീതാകുമാരി.ടി സ്വാഗതവും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ സെക്രട്ടറി നന്ദിയും പറഞ്ഞു. കടന്നപ്പള്ളി.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ.കെ.കെ, ഇ.ടി. ക്ലബ്ബ് കൺവീനർ ഷാജി.ടി.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.  കടന്നപ്പള്ളി യു പി. സ്കൂൾ വിദ്യാർത്ഥികളായ  ആവണി.ഇ.വി.

 ഹർഷിത്.എസ്.എസ് എന്നിവർ മുഴുനീളം മികവാർന്ന അവതാരകരായി  ശ്രദ്ധേയമായി.


വിഡിയോകൾ കാണാം




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക