Kannur
HomeNews

അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു 

15 Sept 20201 മിനിറ്റ് വായന
അബുദാബിയില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു 
അബുദാബിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കര്‍ കത്തമ്പുവിന്റെയും ശാന്തയുടെയും മകന്‍ അനില്‍കുമാര്‍ (42) ആണ് മരിച്ചത്.

അബുദാബി ഡ്രീം മെറ്റല്‍സില്‍ പ്രൊഡക്ഷന്‍ മാനേജറായിരുന്നു. ഭാര്യ: നിത്യ. മക്കള്‍: നിഹാര, നീരവ്. സഹോദരങ്ങള്‍: അനിത പറശ്ശിനി, പി.സി  അജയന്‍ (ആര്‍ ബാങ്ക് മാനേജര്‍, മാങ്കടവ് ശാഖ), അജിത കുന്നനങ്ങാട്. മൃതദേഹം പാറക്കല്‍ സി. കണ്ണന്‍ സ്മാരക വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക