Payangadi
HomeNews

പട്ടുവം കൂത്താട്മല മണ്ണിടിച്ചൽ പ്രദേശം ഉന്നത സംഘം സന്ദർശിച്ചു..

29 Sept 20211 മിനിറ്റ് വായന
പട്ടുവം കൂത്താട്മല  മണ്ണിടിച്ചൽ പ്രദേശം ഉന്നത സംഘം സന്ദർശിച്ചു..
പട്ടുവം കൂത്താട്മല  മണ്ണിടിച്ചൽ പ്രദേശം കോഴിക്കോട് എൻഐടിയുടെ സീനിയർ പ്രൊഫസർ ഡോ.ബി ചന്ദ്രാങ്കരൻ്റെ നേതൃത്വത്തിൽ ഉന്നത സംഘം സന്ദർശിച്ചു. സർക്കാർ നിർദേശ പ്രകാരമായിരുന്നു സന്ദർശനം.   ശാസ്ത്രീയ പഠനത്തിന് ശേഷം റിപ്പോർട്ട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് ഡോ ബി.ചന്ദ്രാങ്കരൻ പറഞ്ഞു. 
കൂത്താട്ട് മല  പ്രദേശത്തു മണ്ണിടിച്ചൽ കാരണം കുന്നിന്റെ താഴ്‌വരയിൽ  താമസിക്കുന്ന 30 ഓളം വീട്ടുകാർ ബുദ്ധിമുട്ടിലാണ്. ഇതിൽ 6 പേരുടെ വീടുകൾക്ക് അപകട ഭീക്ഷണി കൂടുതലാണ്.

മണ്ണിടിച്ചലുമായി ബന്ധപ്പെട്ട്  നാഷണൽ സെന്റർ ഫോർ എർത്ത്‌ സയൻസ് സ്റ്റഡിസ് (NCESS) ഉദ്യോഗസ്ഥരെ ഉൾപ്പടുത്തി വിദഗ്ദ്ധ സമിതിയെകൊണ്ട് ശാസ്ത്രീയമായ പഠനം നടത്താൻ നേരത്തെ ബഹു മുഖ്യമന്ത്രിയോടും റവന്യൂ വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.   ഇതിൽ   കലക്ടറോട് റിപ്പോർട്ട് സർക്കാർ  ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘത്തിൻ്റെ സന്ദർശനം.

പട്ടുവം പഞ്ചായത്ത് പ്രസിണ്ടൻറ് പി. ശ്രീമതി, കെ.കെ.ദിവാകരൻ (എഡിഎം കണ്ണൂർ), പി.കെ ഭാസ്ക്കരൻ (തഹസിൽദാർ, തളിപറമ്പ), ഡെപ്യൂട്ടി തഹസിൽദാർമാരായ മനോഹരൻ പി, മാനസൻ എം, അസി.ജിയോളിസ്റ്റ് ദീപ ദേവദാസ്, കെ. മെമ്പർ ശ്രുതി,  പട്ടുവം വില്ലേജ് ഓഫീസർ റീജ സി,  കെ. ദാമോദരൻ,  യു വി വേണു,  പഞ്ചായത്ത് അസി സെക്രട്ടറി അനിൽ എന്നിവരും ഉണ്ടായി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക