അറസ്റ്റിലായ പട്ടുവം വില്ലേജ് ഓഫീസറുടെ വീട്ടില്‍ നിന്ന് 1,07,000 രൂപ പിടിച്ചെടുത്തു-കൈക്കൂലിക്കാരന്‍ റിമാന്‍ഡിൽ.

തളിപ്പറമ്പ്: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പട്ടുവം വില്ലേജ് ഓഫീസറുടെ വീട്ടില്‍ നിന്നും 1,07,000 രൂപ വിജിലന്‍സ് പിടിച്ചെടുത്തു.
വിജിലന്‍സ്ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തിലാണ് റെയിഡ് നടത്തിയത്.
ഈ തുക കൈക്കൂലിയായി ലഭിച്ചതാണെന്ന് ചോദ്യംചെയ്യലില്‍ വിവരം ലഭിച്ചതായി വിജിലന്‍സ് പറഞ്ഞു.
കഴിഞ്ഞ ദിവസം മംഗലശേരിയില്‍ ഒരു സ്ഥലം അളന്നതിന് 16,000 രൂപ ഈ ഓഫീസര്‍ വാങ്ങിയതായി വിവരം ലഭിച്ചിട്ടു ഒരു അപേക്ഷകനോട് വില്ലേജ് ഓഫീസിലെ പ്രിന്റര്‍ തകരാറായതിനാല്‍
10,000 രൂപ പ്രിന്റര്‍ വാങ്ങാന്‍ ചോദിച്ചുവാങ്ങിയെന്നും വിജിലന്‍സ് സംഘത്തിന് പരാതി ലഭിച്ചിട്ടുണ്ട്.
നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് ഈ ഓഫീസിലെ ഒരു ജീവനക്കാരനെ കുറച്ചുനാള്‍മുമ്പ് തളിപ്പറമ്പിലേക്ക് സ്ഥലംമാറ്റിയിരുന്നു.
പുതിയ റവന്യൂമന്ത്രി കെ.രാജന്‍ ചുമതലയേറ്റ ഉടന്‍തന്നെ വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവരെ അനാവശ്യമായി ഓഫീസിലേക്ക് വിളിച്ചുവരുത്തരുതെന്ന് പ്രത്യേക നിര്‍ദ്ദേശം തന്നെ നല്‍കിയിരുന്നു.
എന്നാല്‍ ഇതൊക്കെ ലംഘിച്ചാണ് വില്ലേജ് ഓഫീസര്‍ അനാവശ്യമായി പാവപ്പെട്ട അപേക്ഷകരെ വിളിച്ചുവരുത്തി കൈക്കൂലി ചേദിച്ച് ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കൈക്കൂലി കൊണ്ട് അങ്ങേയറ്റം ക്ഷമകെട്ട് നില്‍ക്കുന്നതിനിടയില്‍ വിജിലന്‍സിന്റെ ഇടപെടല്‍ ഉണ്ടായതില്‍ നാട്ടുകാര്‍ അതീവ
ആഹ്ലാദത്തിലാണ്.
അറസ്റ്റിലായ വില്ലേജ് ഓഫീസറെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.





