Payangadi
HomeNews

മൊട്ടാമ്പ്രത്ത് ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്ക്..

29 Nov 20191 മിനിറ്റ് വായന
മൊട്ടാമ്പ്രത്ത് ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്ക്..

ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാക്കള്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. പുതിയങ്ങാടി മൊട്ടാമ്പ്രത്ത് വെച്ചുണ്ടായ അപകടത്തില്‍ ചൂട്ടാട് സ്വദേശി കെ.എം സാലിഹ് (25), ഇട്ടമ്മല്‍ സ്വദേശി എസ് മക്‌സൂദ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെ.എല്‍ 71 എ 8216 ബുള്ളറ്റ് ബൈക്ക് എതിരെ വരുകയായിരുന്ന ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഇതില്‍ മക്‌സൂദിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക