India
HomeNews

രുദ്രപ്രയാഗില്‍ വാഹനങ്ങള്‍ക്ക് മേല്‍ മലയിടിഞ്ഞു വീണു; എട്ട് മരണം

21 Oct 20191 മിനിറ്റ് വായന
രുദ്രപ്രയാഗില്‍ വാഹനങ്ങള്‍ക്ക് മേല്‍ മലയിടിഞ്ഞു വീണു; എട്ട് മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ വാഹനങ്ങള്‍ക്ക് മേല്‍ മലയിടിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. രണ്ട് ബൈക്കിനും ഒരു കാറിനും മുകളിലാണ് മലയിടിഞ്ഞ് വീണത്.  മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. എത്രപേർ അപകടത്തിൽ പെട്ടിട്ടുണ്ട് എന്നും വ്യക്തമല്ല. തെരച്ചിൽ തുടരുകയാണ്.

ശനിയാഴ്ചയായിരുന്നു അപകടം ഉണ്ടായത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചു വരികയായിരുന്നവരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. അഞ്ച് പേരുടെ മൃതദേഹം മണ്ണിനടിയില്‍നിന്നുമാണ് കണ്ടെത്തിയത്.

വാഹനങ്ങളില്‍ എത്ര പേര്‍ യാത്രചെയ്തിരുന്നുവെന്ന് വ്യക്തമല്ലെന്നും മൃതദേഹ ഭാഗങ്ങള്‍ ചിതറിയ നിലയിലായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക