India
HomeNews

വ്യാജ ഏറ്റമുട്ടലിലാണെന്ന സൂചന നല്‍കി തെലങ്കാന മന്ത്രി രംഗത്ത്..

8 Dec 20191 മിനിറ്റ് വായന
വ്യാജ ഏറ്റമുട്ടലിലാണെന്ന സൂചന നല്‍കി തെലങ്കാന മന്ത്രി രംഗത്ത്..

തെലങ്കാന: ഹൈദരാബാദ് ബലാത്സംഗക്കേസ് പ്രതികളെ വധിച്ചത് വ്യാജ ഏറ്റമുട്ടലിലാണെന്ന സൂചന നല്‍കി തെലങ്കാന മന്ത്രി രംഗത്ത്. ഏറ്റുമുട്ടലിന്റെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനാണന്നും പെ‌ട്ടെന്ന് നടപടിയെടുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടായിരുന്നെന്നും മന്ത്രി ശ്രീനിവാസ യാദവ് വെളിപെടുത്തിയെങ്കിലും വിവാദമായതോടെ യാദവ് വാക്കുകള്‍ വിഴുങ്ങി. നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് മുന്‍കരുതല്‍ എടുത്തതിന്റെ തെളിവുകളും പുറത്തുവന്നു.

ഡോക്ടര്‍ ദിശയുടെ ക്രൂരമായ കൊല തെലങ്കാന സര്‍ക്കാരിനു കടുത്ത തലവേദനായാണ് ഉണ്ടാക്കിയിരുന്നത്.  ദിശ കൊല്ലപെട്ടതിന്റെ തൊട്ടടുത്ത ദിവസം ആഡംബര കല്യാണത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ചന്ദ്രശേഖര റാവുനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.. എത്രയും പെ‌ട്ടെന്ന് പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി  സംസ്ഥാന ഡി.ജി.പിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന ആരോപണം ഉയര്‍ന്നു. ഇതിനെ സാധൂകരിക്കുന്നതാണ്‌‌‌ മന്ത്രി  ശ്രീനിവാസ യാദവ് ദേശീയ മാധ്യമത്തോട് പറഞ്ഞത്. ഏറ്റമുട്ടല്‍ കൊലയുടെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രിക്കാണ്.  പെട്ടെന്നുള്ള നടപടിക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.  എന്നാല്‍ വെടിവെയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടില്ലെന്നും യാദവ് അവകാശപെട്ടു.  വാര്‍ത്ത വിവാദമായതോടെ നിഷേധിച്ച് ശ്രീനിവാസ യാദവ് രംഗത്ത് എത്തി.</p>

വ്യാജ ഏറ്റമുട്ടല്‍ ആണു നടന്നതെന്നും പൊലീസിനെതിരെ കേസെടുക്കണമെന്നാവശ്യപെടുന്ന  ഹര്‍ജിയില്‍ നാളെ രാവിലെ 10.30 ന് തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിധി പറയുന്നുണ്ട്. കൂടാതെ സമാന ആവശ്യമുന്നയിക്കുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയിലുമുണ്ട്. കഴിഞ്ഞ ദിവസം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരിട്ടെത്തി മൊഴിയെടുക്കുയും ചെയ്തിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക