Payangadi
HomeNews

കുഞ്ഞിമംഗലം പഞ്ചായത്ത് C കാറ്റഗറിയിൽ; നാളെ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ..

30 Jun 20212 മിനിറ്റ് വായന
കുഞ്ഞിമംഗലം പഞ്ചായത്ത് C കാറ്റഗറിയിൽ; നാളെ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ..

പഴയങ്ങാടി: (www.payangadilive.in)

പുതിയ കാറ്റഗറി അനുസരിച്ചുള്ള കൊവിഡ് നിയന്ത്രണങ്ങൾ നാളെ ജൂലൈ ഒന്നുമുതൽ !

ജില്ലയിൽ കൊവിഡ് 19 നിയന്ത്രണങ്ങൾക്ക് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ ഇളവുകൾ നൽകും.  തദ്ദേശ സ്ഥാപനങ്ങളെ ടി പി ആറിൻ്റെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് ഇളവുകൾ അനുവദിക്കുക. ടി പി ആർ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ  കർശനമാക്കും. ജൂലൈ ഒന്നിന് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറ് ശതമാനത്തിൽ താഴെയുള്ള മേഖലകളെ(കാറ്റഗറി എ)  വ്യാപനം കുറഞ്ഞ പ്രദേശമായും ആറ് മുതൽ 12 ശതമാനം വരെയുള്ള പ്രദേശങ്ങൾ (കാറ്റഗറി ബി ) മിതമായ വ്യാപനമുള്ളത്, 12 മുതൽ 18 ശതമാനം വരെയുള്ളത് ക്രാറ്റഗറി സി) അതിവ്യാപനമുള്ളത്, 18 ശതമാനത്തിന് മുകളിലാണെങ്കിൽ ( കാറ്റഗറി ഡി) അതിതീവ്ര വ്യാപനമുള്ളത് എന്നിങ്ങനെ തിരിച്ചാണ് ഇളവുകൾ അനുവദിക്കുക.

ഓരോ കാറ്റഗറിക്കും മുൻപ് അനുവദിച്ച രീതിയിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തുടരും. 

കാറ്റഗറി ബി പ്രദേശങ്ങളിലും  ഓട്ടോറിക്ഷകൾ അനുവദിക്കും. 

 ഡ്രൈവർക്ക് പുറമെ രണ്ട് യാത്രക്കാർ മാത്രമേ പാടുള്ളൂ.

കൂടാതെ റെയിൽവേ സ്റ്റേഷനുകളിലും ജില്ലാ അതിർത്തിയിലും പരിശോധന ശക്തമാക്കും. ഇതര സംസ്ഥാനത്തു നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായവരുടെ ക്വാറൻ്റൈൻ കർശനമാക്കാനും ഉത്തരവുണ്ട്.

കാറ്റഗറി ബി യില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഇളവുകള്‍:

സര്‍ക്കാര്‍- പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, കമ്മീഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ 25% ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപങ്ങള്‍ 50% ജീവനക്കാരെ ഉള്‍പ്പെടുത്തി തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍.

അവശ്യവസ്തുക്കളുടെ കടകള്‍, അക്ഷയ സെന്ററുകള്‍, ഹോട്ടലുകളിലെ ഹോം ഡെലിവറി സംവിധാനം എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ.


ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍ ടേക്ക് എവേ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കും.


കാറ്റഗറി സിയില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഇളവുകള്‍:

ഇവിടങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും.

അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.


മറ്റു കടകള്‍ (തുണിക്കട, ആഭരണക്കട, പാദരക്ഷകള്‍ വില്‍ക്കുന്ന കടകള്‍, പുസ്തക കടകള്‍) 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.


ഹോട്ടലുകളില്‍ ഹോം ഡെലിവറി സംവിധാനം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ.


കാറ്റഗറി ഡിയില്‍ ഉള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കും


കാറ്റഗറി ഡി യിൽപ്പെട്ട നാല് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. ടി പി ആർ നിരക്ക് ഏറ്റവും ഉയർന്ന തദ്ദേശ സ്ഥാപനം പെരളശ്ശേരി (21%) യാണ്. കുറവ് കോളയാട് (1.63%). ജില്ലയുടെ ടി പി ആർ നിരക്ക് 9.82 ശതമാനമാണ്.


തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി അടിസ്ഥാനത്തിൽ


 കാറ്റഗറി എ (വ്യാപനം കുറഞ്ഞ പ്രദേശം) 

മട്ടന്നൂർ മുനിസിപ്പാലിറ്റി (5.74%)

തില്ലങ്കേരി (5.58%)

കല്യാശ്ശേരി (5.36 %)

കേളകം (5.21%)

പാനൂർ മുനിസിപ്പാലിറ്റി (4.96 %)

മാലൂർ(3.97%)

ചൊക്ലി (3.46%)

കണിച്ചാർ (2.41%)

കോളയാട് (1.63 %)


 കാറ്റഗറി ബി (മിതമായ വ്യാപനമുള്ളത്)

കാങ്കോൽ ആലപ്പടമ്പ ( 11.90 %)

വേങ്ങാട് (11.89%)

ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി (11.87%)

പിണറായി (11.85 %)

പയ്യന്നൂർ മുനിസിപ്പാലിറ്റി(11.76%)

കൂടാളി (11.62%)

വളപട്ടണം (11.45%)

കോട്ടയം (11.39%)

ഏഴോം (11.17%)

കണ്ണപുരം (11.17%)

ചപ്പാരപ്പടവ് (11.03%)

അയ്യങ്കുന്ന്(10.89%)

കൊളച്ചേരി (10.57%)

അഴീക്കോട് (10.47%)

ചെമ്പിലോട്( 10.38%)

പായം (10.36%)

പട്ടുവം (10.15%)

ഉദയഗിരി (10.00%)

കുറ്റിയാട്ടൂർ (9.94%)

പടിയൂർ (9.87 %)

തൃപ്രങ്ങോട്ടൂർ (9.78%)

ന്യൂ മാഹി (9.66%)

മലപ്പട്ടം (9.59 %)

ചെങ്ങളായി (9.51%)

ചെറുകുന്ന്( 9.47%)

ഉളിക്കൽ (9.03%)

ധർമടം (8.86%)

പന്ന്യന്നൂർ ( 8.39%)

കൂത്തുപറമ്പ മുനിസിപ്പാലിറ്റി (8.38%)

മുഴപ്പിലങ്ങാട് (8.01%)

കുറുമാത്തൂർ (8.01%)

കൊട്ടിയൂർ (7.86%)

തലശ്ശേരി മുനിസിപ്പാലിറ്റി (7.80%)

 കടന്നപ്പള്ളി പാണപ്പുഴ (7. 71%)

 നടുവിൽ (7.58%)

 ഇരിക്കൂർ (7.48%)

 മൊകേരി (7.27%)

 എരുവേശ്ശി (7.24%)

 പേരാവൂർ (7.21%)

 ഇരിട്ടി മുനിസിപ്പാലിറ്റി (7.20%)

 മാടായി (7.00 %)

 പയ്യാവൂർ (6.97%)

 മുണ്ടേരി (6.87%)

 കണ്ണൂർ കോർപറേഷൻ (6.83%)

 മുഴക്കുന്ന് (6.47%)

 പെരിങ്ങോം വയക്കര (6.38%)

 എരഞ്ഞോളി (6.04%)

 

 കാറ്റഗറി സി ( അതിവ്യാപനമുള്ളത്)

എരമം കുറ്റൂർ( 17.90%)

ചിറ്റാരിപ്പറമ്പ (17.26%)

അഞ്ചരക്കണ്ടി(17.19%)

മയ്യിൽ (17.01%)

പാട്യം (17.01%)

മാങ്ങാട്ടിടം (16.57%)

കുന്നോത്തുപറമ്പ (16. 20%)

കീഴല്ലൂർ (15.98%)

ചിറക്കൽ( 15.42%)

പാപ്പിനിശ്ശേരി(15.01%)

കടമ്പൂർ (14.75%)

ആലക്കോട് (14.13%)

കുഞ്ഞിമംഗലം (13.95%)

മാട്ടൂൽ (13.68%)

ചെറുപുഴ (13.59%)

ആന്തൂർ മുനിസിപ്പാലിറ്റി (13.49%)

കതിരൂർ (13.41%)

തളിപ്പറമ്പ മുനിസിപ്പാലിറ്റി (13.07%)

ചെറുതാഴം (12.90%)

ആറളം (12.36%)

നാറാത്ത് (12.29%)


 കാറ്റഗറി ഡി (അതിതീവ്ര വ്യാപനമുള്ളത്) 


പെരളശ്ശേരി( 21.00%)

രാമന്തളി (19.23%)

പരിയാരം (18.50%)

കരിവെള്ളൂർ പെരളം (18.28%)


Keywords: Kunhimangalam, Kannur, Kerala, Covid19, Corona Virus, Payangadi Live, Payangadi News, Pazhayangadi Live, Pazhayangadi News

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക