India
സുപ്രീം കോടതിയുടെ ഏത് തീരുമാനം വന്നാലും അത് ആരുടെയും വിജയമോ പരാജയമോ ആകില്ലെന്ന് പ്രധാനമന്ത്രി
9 Nov 20191 മിനിറ്റ് വായന

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ സംബന്ധിച്ച് സുപ്രീം കോടതിയുടെ ഏത് തീരുമാനം വന്നാലും അത് ആരുടെയും വിജയമോ പരാജയമോ ആകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സുപ്രീം കോടതി വിധി ഇന്ത്യയുടെ സമാധാനം, ഐക്യം, സൗഹാര്‍ദ്ദം എന്നിവയുടെ മഹത്തായ പാരമ്ബര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നത് നമ്മുടെ എല്ലാവരുടെയും മുന്‍ഗണനയായിരിക്കണമെന്നാണ് രാജ്യത്തെ ജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.





