Kerala
ബാലഭാസ്കറിന്റെ സംസ്കാരം നാളെ....
2 Oct 20181 മിനിറ്റ് വായന

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരം ബുധനാഴ്ച നടക്കും. ബാലഭാസ്കറിന്റെ മൃതദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും കലാഭവന്‍ തിയറ്ററിലും ഇന്ന് പൊതുദര്‍ശനത്തിനുവച്ചു.... ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട്മണിക്ക് തിരുമലയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും...
സെപ്റ്റംബര്‍ 25നുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതംമൂലം അന്തരിച്ചത്... അപകടത്തില്‍ രണ്ടുവയസുകാരിയായ മകള്‍ തേജസ്വിനി ബാലയും മരണമടഞ്ഞു. ഭാര്യ ലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്...





