Payangadi
HomeNews

പഴയങ്ങാടി മുട്ടം സ്വദേശി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു

3 Mar 20211 മിനിറ്റ് വായന
പഴയങ്ങാടി മുട്ടം സ്വദേശി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരിച്ചു


സബാ അഹ്‌മദ് ഏരിയായില്‍ നടന്ന അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ പഴയങ്ങാടി മുട്ടം സ്വദേശി മൈമുന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) മരിച്ചു. ഇന്നലെ വൈകിട്ട് അദാന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 


കെ.കെ സ്വാലിഹ് മൗലവിയുടെയും കദീജയുടെയും മകനാണ്. ഭാര്യ- : സാബിറ. ‍മക്കൾ: -മുഹമദ് ജാസിം, മുഹമദ് നാസിം . കെ.കെ.എം.എ അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ കെ.കെ.എം.എ മാഗ്നറ്റിൻ്റെ നേത്യത്വത്തില്‍ നടക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക