Kannur
HomeNews

മരണം വരെ ജയിൽ;പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടര വയസുകാരിയെ പീഡിപ്പിച്ച 47 കാരന് ശിക്ഷ

28 Feb 20231 മിനിറ്റ് വായന
മരണം വരെ ജയിൽ;പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടര വയസുകാരിയെ പീഡിപ്പിച്ച 47 കാരന് ശിക്ഷ

 



തളിപ്പറമ്പ്: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി മരണം വരെ തടവും പിഴയും ശിക്ഷ വിധിച്ചു. 47കാരനായ പരിയാരം സ്വദേശിയെ ആണ് ശിക്ഷിച്ചത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടര വയസ്സുകാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. 2016 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിൽ ആറ് വർഷത്തിന് ശേഷമാണ് വിചാരണ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രതിയുടെ പേരോ നടന്ന സംഭവമോ ഒന്നും വെളിപ്പെടുത്തരുതെന്ന കർശന നിർദ്ദേശത്തോടെയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരയായ കുട്ടിയെ തിരിച്ചറിയാതിരിക്കുന്നതിനായാണ് ഇത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക