Payangadi
മാടായിക്കാവ് പൂരമഹോത്സവം മാർച്ച് 19 മുതൽ 27 വരെ
17 Mar 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ശ്രീ തിരുവർക്കാട്ട് കാവ് – മാടായിക്കാവിലെ ഈ വർഷത്തെ പൂരമഹോത്സവത്തിന് 2021 മാർച്ച് 19ന് കാർത്തികനാളിൽ സഹസ്ര ദീപത്തോടെ തുടക്കം കുറിക്കുന്നു. തുടര്‍ന്ന് മാർച്ച് 27 വരെയുള്ള ഉത്സവനാളുകളിലെല്ലാം രാവിലെ തെക്കിനാക്കല്‍ കോട്ടയിലേക്കും തിരിച്ചു മാടായിക്കാവിലേക്കും ദേവിയുടെ എഴുന്നള്ളത്തും പൂരക്കളിയും ആചാരപൂര്‍വ്വം നടക്കും . മാർച്ച് 27 പൂരം നാളിൽ രാവിലെ ഈശ്വര ചൈതന്യത്തിന്‍റെ ജലസാന്നിദ്ധ്യമായി ഇന്നും നിലകൊള്ളുന്ന വടുകുന്ദതടാകത്തിലെ ചരിത്രപ്രസിദ്ധമായ പൂരം കുളി .
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ്, പോലീസ് അധികൃതർ എന്നിവരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളനുസരിച്ച് ആധ്യാത്മിക കലാ-സാംസ്കാരിക പരിപാടികൾ ഒഴിവാക്കി ക്ഷേത്രാചാര പ്രകാരമുള്ള ചടങ്ങുകളോടെ പൂരമഹോത്സവം നടത്തപ്പെടുകയാണ് .





