കല്യാശ്ശേരിയിൽ വികസന പെരുമഴ; ഫിബ്രവരി 15 ന് 7പദ്ധതികൾ ഉദ്ഘാടനം...

1. മാടായി ചൂട്ടാട് ബീച്ചിൽ ആരംഭിക്കുന്ന സാഹസിക ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ഫിബ്രവരി 15 ന് 10 മണിക്ക് ചൂടാട് ബീച്ച് പാർക്കിൽ വെച്ച് നിർവഹിക്കും. ചൂട്ടാട് ബീച്ച് പാർക്കിൽ അഡ്വഞ്ചർ പാർക്ക് പദ്ധതിക്ക് സംസ്ഥാന സർക്കാർ 1.65 കോടി രൂപ യാണ് അനുവദിച്ചത്.
2. പട്ടുവത്ത് ദുർബല വിഭാഗത്തിൽപ്പെവർക്ക് പാർപ്പിട സൗകര്യം ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ രാവിലെ 10.30 ന് നിർവഹിക്കും സംസ്ഥാന സർക്കാർ 5.4 കോടി രൂപയാണ് ഭവന സമുച്ചയം നിർമ്മിക്കാൻ അനുവദിച്ചത്.
3. കല്യാശ്ശേരി സ്മാർട്ട്
വില്ലേജ് ഓഫീസ് ഉദ്ഘാടന നാളെ മുഖ്യമന്ത്രി നിർവഹിക്കും 12.30 ഓൺലൈൻ മുഖേന നിർവഹിക്കും. ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചിലവയിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
4. പുതിയങ്ങാടി ഗവ മാപ്പിള യുപി സ്കൂൾ അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ചക്ക് 2 ന് മത്സ്യബന്ധന തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിർവഹിക്കും .1.21 കോടി രൂപയാണ് കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ അനവദിച്ചത് .
5. പുതിയങ്ങാടിയിൽ മത്സ്യ തൊഴിലാളികളുടെ ഔട്ട് ബോർഡ് മോട്ടോർ എഞ്ചിനുകൾ സൂക്ഷിക്കുന്നതിനുള്ള ലോക്കർ റൂം ( OBM) ഉദ്ഘാടനം ഉച്ചയ്ക്ക് 2.30 ന് മത്സ്യ ബന്ധന തുറമുഖ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ ഓൺലൈൻ മുഖേന നിർവഹിക്കും. സംസ്ഥാന സർക്കാർ 55.23 ലക്ഷം രൂപയാണ് അനുവദിച്ചത്.
6. ചെറുകുന്ന് തറ ഫാമിലി ഹെൽത്ത് സെൻ്ററിൽ MLA ഫണ്ട് ചെലവഴിച്ച് നിർമ്മിച്ച ഷീ ഷെൽട്ടർ ഉദ്ഘാടനം 5 pന( 15 ലക്ഷം)
7.ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലേക്കുള്ള നവീകരിച്ച റോഡും നടപ്പാതയും വൈകീട്ട് 5.30 (I. 26 കോടി MLA ADF)





