തൊഴിലാളിയെ തട്ടികൊണ്ടുപോയ സംഭവം: രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

പഴയങ്ങാടി: മാട്ടൂലിലെ നിര്‍മാണ തൊഴിലാളിയായ വി.പി ഹാരിസിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി. നെരുവമ്പ്രം സ്വദേശിയായ എം.പി സമിര്‍ (27), പഴയങ്ങാടി ബി.വി റോഡിലെ യു.കെ.പി ജംഷീര്‍ (32) എന്നിവരാണ് പയ്യന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. റിമാന്റ് ചെയ്ത പ്രതികളെ രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പഴയങ്ങാടി പോലിസ് കസ്റ്റഡില്‍ വാങ്ങി.
ഒക്ടോബര്‍ ഒന്നിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. നിര്‍മാണ തൊഴിലാളിയായ ഹാരിസ് കാറുമായി പയ്യന്നൂരിലേക്ക് പോകവേ ബൈക്കിലെത്തിയ സംഘം കാര്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം കാറോടുകൂടി തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് പയ്യന്നൂര്‍ കൊറ്റിയില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പഴയങ്ങാടി പോലിസില്‍ നല്‍കിയ പരാതിയില്‍ കേസിലെ പ്രധാന പ്രതിയായ അബ്ദുല്‍ ഷമീമിനെ പഴയങ്ങാടി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി.





