Payangadi
HomeNews

കല്യാശ്ശേരി മണ്ഡലത്തിലെ ഏഴാമത്തെ ഫാമിലി ഹെൽത്ത് സെൻ്റർ കണ്ടോന്താർ FHC യുടെ ഉദ്ഘാടനം ഓക്ടോ. 6 ന് രാവിലെ 11 മണിക്ക് ബഹു. മുഖ്യമന്ത്രി ശീ. പിണറായി വിജയൻ നിർവ്വഹിക്കും

5 Oct 20202 മിനിറ്റ് വായന
കല്യാശ്ശേരി മണ്ഡലത്തിലെ ഏഴാമത്തെ  ഫാമിലി ഹെൽത്ത് സെൻ്റർ കണ്ടോന്താർ FHC യുടെ  ഉദ്ഘാടനം ഓക്ടോ. 6 ന്  രാവിലെ 11 മണിക്ക് ബഹു. മുഖ്യമന്ത്രി ശീ. പിണറായി വിജയൻ നിർവ്വഹിക്കും
 കല്യാശ്ശേരി മണ്ഡലത്തിലെ ഏഴാമത്തെ  ഫാമിലി ഹെൽത്ത് സെൻ്റർ കണ്ടോന്താർ FHC യുടെ  ഉദ്ഘാടനം ഓക്ടോ. 6 ന്  രാവിലെ 11 മണിക്ക് ബഹു. മുഖ്യമന്ത്രി ശീ. പിണറായി വിജയൻ നിർവ്വഹിക്കും

 കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ  കണ്ടോന്താർ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 11 മണിക്ക്  വീഡിയോ കോൺഫ്രൻസ് മുഖേന ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രമായ കടന്നപ്പള്ളി കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. കല്യാശേരി മണ്ഡലത്തിലെ ചെറുതാഴം , മാട്ടൂൽ, കല്യാശ്ശേരി, പട്ടുവം, കണ്ണപുരം (തറ),  കുഞ്ഞിമംഗലം എന്നീ പ്രൈമറി ഹെൽത്ത് സെൻ്ററുകളെ ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. നാളെ ഉദ്ഘാടനം ചെയ്യുന്നത്  മണ്ഡലത്തിലെ ഏഴാമത്തെ കുടുംബാരോഗ്യ കേന്ദ്രമാണ്.  പുതിയങ്ങാടി, പുന്നച്ചേരി എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തികളും ഉടൻ പൂർത്തിയാകും.

കടന്നപ്പള്ളി പ്രഥാമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതോടെ പൊതു ജനങ്ങൾക്ക്  മെച്ചപ്പെട്ട സേവനങ്ങളാണ് ലഭ്യമാക്കുക. 1974 ൽ  പ്രവർത്തനം തുടങ്ങിയ ആശുപത്രി ഗ്രാമ പഞ്ചായത്ത് 2012-ൽ നിർമ്മിച്ച കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.  എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയും , ഗ്രാമ പഞ്ചായത്തിന്റെ 28 ലക്ഷം രൂപയും ആരോഗ്യ വകുപ്പിന്റെ 15 ലക്ഷം രൂപയും ഉൾപ്പടെ 78 ലക്ഷം രൂപയുടെ വികസന പ്രവർത്തനമാണിവിടെ നടത്തിയത്.
പുതിയ കൺസൽറ്റേഷൻ റൂം, ലാബോറട്ടറി, രോഗികൾക്കും കൂടെയുള്ളവർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, കോൺഫ്രൻസ് ഹാൾ, ഫീഡിങ് റൂം, ടോയ്ലറ്റ്,  ഗാർഡൻ , പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡോക്ടറുടെയും , രണ്ട് സ്റ്റാഫ് നഴ്സിന്റെയും അധിക തസ്തിക അനുവദിച്ചു. ഗ്രാമ പഞ്ചായത്ത് ഒരു ഡോക്ടറെയും ഒരു ഫാർമസിസ്റ്റിനെയും നിയമിക്കുകയുണ്ടായി. നിലവിൽ മൂന്ന്  ഡോക്ടർമാരുടെയും , നാല് സ്റ്റാഫ് നഴ്സ്, രണ്ട് ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ലഭിക്കും. മാർച്ച് മുതൽ സായാഹ ഒ പി യുടെ പ്രവർത്തനവും ആരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക