Information
യു.എ.ഇ യിലെ ഹെല്‍ത്ത് കെയര്‍ സിറ്റി ആശുപത്രിയില്‍ എന്‍ഡോസ്‌കോപി ടെക്നീഷ്യന്‍ ഒഴിവ്
10 Feb 20191 മിനിറ്റ് വായന

യു.എ.ഇ യില്‍ എന്‍ഡോസ്‌കോപി ടെക്നീഷ്യന്‍ ഒഴിവ്. ഹെല്‍ത്ത് കെയര്‍ സിറ്റി ആശുപത്രിയിലാണ് ഒഴിവ്. നഴ്സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എന്‍ഡോസ്‌കോപി ടെക്നീഷ്യന്‍മാരുടെ രണ്ട് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നത്. ശമ്പളം: 6000 യു.എ.ഇ ദിര്‍ഹം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും. പ്രായപരിധി 22 നും 35 നും മധ്യേ.
രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള എന്‍ഡോസ്‌കോപി ടെക്നീഷ്യന്‍മാര്‍ ഫെബ്രുവരി 20 ന് മുമ്പ് www.norkaroots.net ല്‍ അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ക്ക് 0471-2770577.





