Information
കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു: കടകളുടെ പ്രവര്‍ത്തനസമയം നീട്ടി.
13 Jul 20211 മിനിറ്റ് വായന

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. സി കാറ്റഗറിയിലെ കടകള്‍ എട്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അനുവാദം നല്കി. ബാങ്കുകള്‍ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കടകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കും. ‘എ’, ‘ബി’, ‘സി’ കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കാം.
ട്രിപ്പ്ള്‍ ലോക്ഡൗണ്‍ ഉള്ള ഡി കാറ്റഗറി സ്ഥലങ്ങളിലും കടകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച വിശദ നിര്‍ദേശങ്ങള്‍ പുറത്തുവന്നിട്ടില്ല. ലോക്ഡൗണ്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.





