Payangadi
ചെറുതാഴം കൊവ്വലിലെ വയലപ്ര വീട്ടിൽ കൃഷ്ണൻ നമ്പ്യാർ (93) അന്തരിച്ചു.
25 Oct 20201 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മണ്ടൂർ: ചെറുതാഴം കൊവ്വലിലെ വയലപ്ര വീട്ടിൽ കൃഷ്ണൻ നമ്പ്യാർ (93) അന്തരിച്ചു. പരേതരായ പുതിയ വീട്ടിൽ രാമൻ നമ്പ്യാരുടേയും ലക്ഷ്മി അമ്മയുടേയും മകനാണ്. ഭാര്യ പരേതയായ ചേണിച്ചേരി മൂലയിൽ കല്യാണി അമ്മ. മക്കൾ: വിമല, പ്രേമ , ഉഷ, പരേതനായ രവിന്ദ്രൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ, പരേതനായ വാസുദേവൻ. സഹോദരൻ വി.വി.ഗോവിന്ദൻ നമ്പ്യാർ (പിലാത്തറ, പഴച്ചിൽ). ചെറുതാഴത്തെ ആദ്യ കാല കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. കുളപ്പുറം ആറാൺ മിൽ തൊഴിലാളിയായിരുന്നു.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 11 മണിക്ക് മണ്ടൂർ സമുദായ ശ്മശാനത്തിൽ





