India
HomeNews

കശ്മീരില്‍ സിആര്‍പിഎഫ് ക്യമ്പുകള്‍ക്ക് നേരെ ഭീകരാക്രമണം; ഒരു ജവാന് പരിക്ക്

23 Oct 20191 മിനിറ്റ് വായന
കശ്മീരില്‍ സിആര്‍പിഎഫ് ക്യമ്പുകള്‍ക്ക് നേരെ ഭീകരാക്രമണം; ഒരു ജവാന് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശീമിരില്‍ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്ക് നേരെ ഭീകരരുടെ ആക്രമണം. ക്യാമ്പുകള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റു. ഇദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. കുല്‍ഗാമില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. 

കഴിഞ്ഞ ദിവസം അവന്തിപോരയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീരിലെ സിആര്‍പിഎഫ് ക്യമ്പുകള്‍ക്ക് നേരെ ആക്രമണം നടന്നത്.
ഏറ്റുമുട്ടലില്‍ മൂന്ന് ജെയ് ഷെ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 

ഭീകരര്‍ പ്രദേശത്തെ വീടിനുള്ളില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം മേഖലയില്‍ തെരച്ചില്‍ നടത്തിയത്. തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരവാദികളെ വധിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക