Payangadi
യൂത്ത് കോണ്‍ഗ്രസ് കല്യാശ്ശേരി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല നടത്തി..
15 Sept 20201 മിനിറ്റ് വായന

സ്വർണ്ണകള്ളക്കടത്തു കേസിൽ മന്ത്രി കെ.ടി ജലീലും, ലൈഫ് മിഷൻ പദ്ധതിയില്‍ ഉൾപ്പെടെ അഴിമതി നടത്തുകയും സ്വപ്നയുടെ കൈയിൽ നിന്ന് കോടികള്‍ കമ്മീഷന്‍ വാങ്ങാൻ മകനെ ചുമതലപ്പെടുത്തുകയും ചെയ്ത വ്യവസായ മന്ത്രി ഇ പി ജയരാജനും രാജി വെക്കണമെന്ന് ആവശ്യപ്പെട്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോണ്‍ഗ്രസ് കല്യാശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തി.

മൊട്ടാമ്പ്രത്ത് നിന്നും ആരംഭിച്ച പന്തം കൊളുത്തി പ്രകടനം ബീവീറോഡിൽ അവസാനിച്ചു. തുടർന്ന്
സുധീഷ് വെള്ളച്ചാലിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, അക്ഷയ് പറവൂർ, യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് സനിൽ എ വി, മാടായി മണ്ഡലം പ്രസിഡന്റ് സുധീർ വെങ്ങര, സജി നാരായണൻ, വിജേഷ് മാട്ടൂൽ, എന്നിവർ സംസാരിച്ചു,കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് റാഹിബ്, രാഹുൽ പൂങ്കാവ്, ജിജേഷ് ചൂട്ടാട്, നിതിൻ എൻ ഇ,, വരുൺ കൃഷ്ണൻ, ഷിജു കല്ലേൻ, ഷമീർ മടക്കര, സരീഷ് പുത്തൂർ, ബൈജു എൻ, സൂരജ് കെ വി, ലിജിത് ആലയില്‍ ഫവാസ് മാടായി, മുബാസ് സി എച്, ആഷിൽ പി പി എന്നിവര്‍ നേതൃത്വം നല്‍കി.





