India
ഫാത്തിമ ലത്തീഫിന്‍റെ മരണം; സിബിഐ അന്വേഷണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ..
15 Dec 20191 മിനിറ്റ് വായന

ചെന്നൈ: മദ്രാസ് െഎെഎടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കും. സിബിഐ അന്വേഷണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. കേസ് സിബിെഎ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാരും കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപെട്ടില്ലെന്ന വാദവുമായി കുടുംബം രംഗത്തുവന്നിരുന്നു. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ട്. കേന്ദ്രത്തിന് നൽകിയ പരാതിയിലുള്ളത് കോട്ടൂർ പൂരം പൊലീസിന്റെ നടപടി കളെ കുറിച്ച് മാത്രമെന്നും ലത്തീഫ് പറഞ്ഞിരുന്നു.





