India
തീസ് ഹസാരി കോടതി ഏറ്റുമുട്ടൽ: രണ്ട് ഐപിഎസുകാർക്ക് സ്ഥലം മാറ്റം
8 Nov 20191 മിനിറ്റ് വായന

ന്യൂഡല്‍ഹി: തീസ് ഹസാരി കോടതി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സ്ഥലംമാറ്റം. സ്‌പെഷല്‍ കമ്മീഷണര്‍ സഞ്ജയ് സിംഗ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഹരേന്ദര്‍ കുമാര്‍ സിംഗ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.
സഞ്ജയ് കുമാറിനെ ഗതാഗത വകുപ്പില്‍ സ്‌പെഷല്‍ കമ്മീഷണര്‍ ആയും ഹരേന്ദര്‍ കുമാര്‍ സിംഗിനെ റെയില്‍വേ ഡിസിപി ആയുമാണ് സ്ഥലംമാറ്റിയിരിക്കുന്നത്. റെയില്‍വേ ഡിസിപി ദിനേശ് കുമാര്‍ ഗുപ്തയെ ഉത്തരമേഖലാ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചിട്ടുണ്ട്





