കണ്ണൂർ ജില്ലയിൽ നാളെ മുതലുള്ള നിയന്ത്രണങ്ങൾ

കണ്ണൂർ ജില്ലയിൽ നാളെ മുതലുള്ള നിയന്ത്രണങ്ങൾ
എ വിഭാഗം
കമ്പനികൾ, പി എസ് യു, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവകൾ 50% സ്റ്റാഫിനെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ചു പ്രവർത്തിക്കാവുന്നതാണ്. ബാങ്കുകൾക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കമർ സർവീസുകൾ ഇല്ലാതെ അവരുടെ ഓഫീസ് അക്കൗണ്ട് ജോലികൾക്കായി മാത്രം തുറക്കാവുന്നതാണ്.
അക്ഷയ കേന്ദ്രങ്ങൾ, ജന സേവന കേന്ദ്രങ്ങളെ എന്നിവ ഉൾപ്പെടെ എല്ലാ ഷോപ്പുകൾക്കും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ 50% ജോലിക്കാരെ വച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം.
ടാക്സികൾ ഓട്ടോറിക്ഷകൾ എന്നിവ അനുവദിക്കും. ഡ്രൈവർക്കു പുറമെ ടാക്സികളിൽ 3 പേർക്കും
ഓട്ടോറിക്ഷകളിൽ 2 പേർക്കും മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. കുടുംബമായി യാത്ര ചെയ്യുമ്പോൾ
ഈ നിയന്ത്രണങ്ങൾ ലഘൂകരിക്കാം.
ബിവറേജസ് കോർപറേഷനും ബാറുകൾക്കും പാർസൽ സർവീസിന് മാത്രമായി തുറക്കാവുന്നതാണ്. ആൾക്കൂട്ട് നിയന്ത്രണങ്ങൾക്കായി നിശ്ചിത സമയ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്
ശരീര സ്പർശമില്ലാതെ കായിക പ്രവർത്തങ്ങൾ നടത്താവുന്നതാണ്. പ്രഭാത സായാഹ്ന സവാരികൾ
സാമൂഹിക അകലം പാലിച്ചു നടത്താം.
ഹോം ഡെലിവെറിക്കും, പാർസൽ സർവീസിനും മാത്രമായി ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ഹോം ഡെലിവറി വൈകുന്നേരം 9.30 വരെ അനുവദിക്കും.
വിട് ജോലിക്കായി പോകുന്നവർക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടാകും
ആരാധനാലയങ്ങളിൽ 15 പേരിൽ താഴെ ആൾക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങുകൾ നടത്താം ടിവി സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു. വളരെ കുറച്ചു ആളുകളെ വച്ച് നടത്താവുന്നതാണ്
ശനി, ഞായർ ദിവസങ്ങളിൽ പരീക്ഷകൾ നടത്താൻ അനുമതിയുണ്ട്
ബി വിഭാഗം
കമ്പനികൾ, പി എസ് യു, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവകൾ 50% സാഫിനെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ചു പ്രവർത്തിക്കാവുന്നതാണ്. ബാങ്കുകൾക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കയറ്റമർ സർവീസുകൾ ഇല്ലാതെ അവരുടെ ഓഫീസ് അക്കൗണ്ട് ജോലികൾക്കായി മാത്രം തുറക്കാവുന്നതാണ്.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ എല്ലാ ദിവസവും പ്രവർത്തിക്കാം. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ 50% ജോലിക്കാരെ വച്ച് പ്രവർത്തിക്കാം
അക്ഷയ കേന്ദ്രങ്ങൾ, ജന സേവന കേന്ദ്രങ്ങൾ എന്നിവ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ 50% ജോലിക്കാരെ വച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം.
ടാക്സികൾ ഓട്ടോറിക്ഷകൾ എന്നിവ അനുവദിക്കും. ഡ്രൈവർക്കു പുറമെ ടാക്സികളിൽ 3 പേർക്കും
ഓട്ടോറിക്ഷകളിൽ 2 പേർക്കും മാത്രമേ യാത്ര ചെയ്യാൻ പാടുള്ളു. കുടുംബമായി യാത്ര ചെയ്യുമ്പോൾ
ഈ നിയന്ത്രണങ്ങൾ ലഘൂകരിക്കാം.
ബിവറേജസ് കോർപറേഷനും ബാറുകൾക്കും പാർസൽ സർവീസിന് മാത്രമായി തുറക്കാവുന്നതാണ്. ആൾക്കൂട്ട നിയന്ത്രണങ്ങൾക്കായി നിശ്ചിത സമയ ക്രമീകരണങ്ങൾ നടത്തേണ്ടതാണ്
ശരീര സ്പർശമില്ലാതെ കായിക പ്രവർത്തങ്ങൾ നടത്താവുന്നതാണ്. പ്രഭാത സായാഹ്ന സവാരികൾ സാമൂഹിക അകലം പാലിച്ചു നടത്താം.
ഹോം ഡെലിവെറിക്കും, പാർസൽ സർവീസിനും മാത്രമായി ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. ഹോം ഡെലിവറി വൈകുന്നേരം 7 വരെ അനുവദിക്കും.
വീട് ജോലിക്കായി പോകുന്നവർക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടാകും
ആരാധനാലയങ്ങളിൽ 15 പേരിൽ താഴെ ആൾക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ചടങ്ങുകൾ നടത്താം ടിവി സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു. വളരെ കുറച്ചു ആളുകളെ വച്ച് നടത്താവുന്നതാണ്
ശനി, ഞായർ ദിവസങ്ങളിൽ പരീക്ഷകൾ നടത്താൻ അനുമതിയുണ്ട്
സി വിഭാഗം
ഇവിടെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ബാധകമായിരിക്കും
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ എല്ലാ ദിവസവും പ്രവർത്തിക്കാം.
വിവാഹ ആവശ്യങ്ങൾക്കായി വസ്ത്രം, ചെരുപ്പുകൾ, ആഭരണങ്ങൾ എന്നിവ വിൽക്കുന്ന കടകൾക്കും റിപ്പയർ സർവിസ് നടത്തുന്ന ഷോപ്പുകൾക്കും വെള്ളിയാഴ്ചകളിൽ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ 50% ജോലിക്കാരെ വച്ച് തുറന്നു പ്രവർത്തിക്കാം
ഹോം ഡെലിവെറിക്കും, പാർസൽ സർവിസിനും മാത്രമായി ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും
രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം
കമ്പനികൾ, പി എസ് യു, കമ്മിഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവകൾ 25% സ്റ്റാഫിനെ റൊട്ടേഷൻ അടിസ്ഥാനത്തിൽ നിയോഗിച്ചു പ്രവർത്തിക്കാവുന്നതാണ്. ബാങ്കുകൾക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കസ്റ്റമർ സർവീസുകൾ ഇല്ലാതെ അവരുടെ ഓഫീസ് അക്കൗണ്ട് ജോലികൾക്കായി മാത്രം തുറക്കാവുന്നതാണ്.
ടിവി സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു. വളരെ കുറച്ചു ആളുകളെ വച്ച് നടത്താവുന്നതാണ്
ശനി, ഞായർ ദിവസങ്ങളിൽ പരീക്ഷകൾ നടത്താൻ അനുമതിയുണ്ട്.
ഡി വിഭാഗം
ട്രിപ്പിൾ ലോക്ക്ഡൌൺ





