Payangadi
മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രം: അടിസ്ഥാന സൗകര്യവികസനത്തിന് 37.50 ലക്ഷം അനുവദിച്ചു
30 Sept 20201 മിനിറ്റ് വായന

സംസ്ഥാന സർക്കാർ ആർദ്രം ദൗത്യത്തിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി മാട്ടൂൽ പ്രാഥമിക കേന്ദ്രത്തെ മാറ്റിയതിൻ്റെ ഉദ്ഘാടനം മാർച്ച് 9ന് ആരോഗ്യ വകുപ്പ് മന്ത്രി നിർവ്വഹിച്ചിരുന്നു.
കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി
എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പതിനാറ് ലക്ഷം, നാഷണൽ ഹെൽത്ത് മിഷൻ മുഖേന പതിനഞ്ച് ലക്ഷം ഉൾപ്പടെ 41 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളും സന്നദ്ധ സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ വഴിയുള്ള വികസന പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി
ശീതികരിച്ച പരിശോധനാ മുറികൾ, നവീകരിച്ച ദന്തൽ ക്ലിനിക്, ലബോറട്ടറി ,എമർജൻസി ആന്റ് അക്യൂട്ട് കെയർ യൂണിറ്റ്, ഇരിപ്പിട സൗകര്യം, ശിശു സൗഹൃദ പ്രതിരോധ കുത്തിവെയ്പ് മുറി, കുട്ടികളുടെ പാർക്ക്, യോഗാ ഹാൾ, സ്ത്രീ സൗഹൃദ വിശ്രമമുറി, വാഹന പാർക്കിംഗ് സൗകര്യം, നിരീക്ഷണ മുറികൾ, പൂന്തോട്ടം എന്നീ സൗകര്യങ്ങൾ, ഒ.പി കൺസൾട്ടേഷൻ, ഇമ്യൂണേഷൻ റൂം, ഒമ്പ് സർവേഷൻ എന്നിവിടങ്ങളിൽ ശീതികരണ സംവിധാനവും ഒരുക്കി.
രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഡോക്ടർമാരുടെ സേവനം പൊതു ജനങ്ങൾക്ക് ലഭ്യമാക്കി. ഇതിനായി
ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടേയും ,നഴ്സുമാർ മറ്റ് പാരാമെഡിക്കൽ ജീവനക്കാരുടെയും
സേവനം ലഭ്യമാക്കി.
സർക്കാർ ഇപ്പോൾ അനുമതി നൽക്കിയ 37.50 ലക്ഷം രൂപ സംസ്ഥാനത്തെ മികച്ച FHC ആക്കി മാട്ടൂലിനെ ഉയർത്തി കൊണ്ടുവരാൻ സഹായകരമാകും.മാട്ടൂൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ധനസഹായം അനുവദിച്ച പിണറായി സർക്കാറിന് അഭിവാദ്യങ്ങൾ





