Payangadi
HomeNews

പിലാത്തറയിൽ ഇൻഡോർ സ്റ്റേഡിയം ഒരുങ്ങി: ഉദ്ഘാടനം 28-ന്

26 Sept 20201 മിനിറ്റ് വായന
പിലാത്തറയിൽ ഇൻഡോർ സ്റ്റേഡിയം ഒരുങ്ങി: ഉദ്ഘാടനം 28-ന്

പിലാത്തറ: പിലാത്തറയിൽ ദേശീയനിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയം ഒരുങ്ങി. ടി.വി. രാജേഷ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ ആദ്യഘട്ടം ഒരുകോടി രൂപയും സർക്കാർ അനുവദിച്ച 1.82 കോടി രൂപയും ഉപയോഗിച്ചാണ് ആധുനിക സജ്ജീകരണത്തോടെ സ്റ്റേഡിയം നിർമിച്ചത്.

43 മീറ്റർ വീതിയും 26 മീറ്റർ നീളവുമുള്ള സ്റ്റേഡിയത്തിൽ അരീന ലൈറ്റിങ്‌ സംവിധാനം, ബാസ്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, നാല് ഷട്ടിൽ കോർട്ട് എന്നിവ ഒരുക്കിയിട്ടുണ്ട്.

രാത്രിയിൽ പരിശീലനം നടത്തുന്നതിന് എൽ.ഇ.ഡി. ഫ്ലഡ് ലിറ്റ് സംവിധാനവും ഉണ്ട്. 400 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, 60000 ലിറ്റർ സംഭരണശേഷിയിൽ വെള്ളം ശേഖരിച്ച് വെക്കാനുളള ടാങ്ക് എന്നിവയും ഇവിടെയുണ്ട്.

ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള മേപ്പിൾ വുഡ് ഫ്ലോറിങ്‌ ചെയ്യുന്നതിന് എം.എൽ.എ. ഫണ്ടിൽനിന്നും 42 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പ്രവൃത്തി ഉടൻ പൂർത്തീകരിക്കും. സ്റ്റേഡിയം 28-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കായികമന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക