Kerala
HomeNews

തമിഴ്നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ നിന്ന് കണ്ടെത്തി

27 Jul 20231 മിനിറ്റ് വായന
തമിഴ്നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാലുമാസം പ്രായമായ കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ നിന്ന് കണ്ടെത്തി


തിരുവനന്തപുരം:(www.payangadilive.in)
തമിഴ്നാട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കൈക്കുഞ്ഞിനെ ചിറയിന്‍കീഴില്‍ നിന്ന് കണ്ടെത്തി. വടശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുവന്ന നാലുമാസം പ്രായമായ കൈക്കുഞ്ഞിനെയാണ് നാടോടി സംഘം തട്ടിക്കൊണ്ടു പോയത്.

തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ കേരള പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കണ്ടെത്താനായത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

നാടോടി സംഘത്തില്‍പ്പെട്ട നാരായണന്‍, ഭാര്യ ശാന്തി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോള്‍ ഇവരുടെ കൈയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ കുഞ്ഞുമായി സ്ത്രീ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികളെയും കുഞ്ഞിനെയും തമിഴ്നാട് പൊലീസിന് കൈമാറി. കുട്ടിയെ തട്ടിയെടുത്തത് ഭിക്ഷാടനത്തിനായാണെന്നാണ് സൂചന.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക