Information
HomeNews

ദേശീയപാത വികസനം ; വളപട്ടണത്ത് പുതിയ പാലം.

29 Sept 20211 മിനിറ്റ് വായന
ദേശീയപാത വികസനം ; വളപട്ടണത്ത് പുതിയ പാലം.


ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂര്‍ ബൈപാസില്‍ മണ്ണ്‌ പരിശോധനയും അപ്രോച്ച്‌ റോഡ്‌ നിര്‍മാണവും തുടങ്ങി.


വളപട്ടണം പുഴക്ക്‌ കുറുകെ പാലം നിര്‍മിക്കുന്ന സ്ഥലത്തേക്കാണ്‌ പാപ്പിനിശേരി തുരുത്തിയില്‍നിന്ന്‌ അപ്രോച്ച്‌ റോഡ്‌. പാപ്പിനിശേരി തുരുത്തിയില്‍നിന്ന്‌ ചിറക്കല്‍ പഞ്ചായത്തിലെ കോട്ടക്കുന്നിലെത്തുന്നതാവും ഒരുകിലോമീറ്റര്‍ നീളമുള്ള പാലം.



ആറുവരിപ്പാത കടന്നുപോകുന്ന ചതുപ്പ്‌ പ്രദേശങ്ങളിലും വയലുകളിലും മേല്‍പ്പാലവും അടിപ്പാതകളും ആവശ്യമായ സ്ഥലങ്ങളില്‍ നിര്‍മിക്കും. പാപ്പിനിശേരി തുരുത്തി വഴി കോട്ടക്കുന്ന്‌, പുഴാതി വയല്‍, മുണ്ടയാട്‌, എടക്കാട്‌ വഴി മുഴപ്പിലങ്ങാട്‌ എത്തുന്നതാവും നിര്‍ദിഷ്‌ട ബൈപാസ്‌. എളയാവൂര്‍ വില്ലേജിലെ മുണ്ടയാടാണ്‌ മണ്ണ്‌ പരിശോധന ആരംഭിച്ചത്‌. മരം മുറിക്കല്‍, കെട്ടിടം പൊളിക്കല്‍ തുടങ്ങിയ ജോലികളും പുരോഗമിക്കുകയാണ്‌. ഹൈദരാബാദ്‌ ആസ്ഥാനമായ വിശ്വസമുദ്ര ഗ്രൂപ്പിനാണ്‌ നിര്‍മാണ കരാര്‍. സ്ഥലമെടുപ്പും നഷ്‌ടപരിഹാര വിതരണവും പൂര്‍ത്തിയായതോടെ റോഡ്‌ പ്രവൃത്തിയിലേക്ക്‌ കരാറുകാര്‍ കടക്കുകയാണ്‌.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക