Kerala
HomeNews

ഓണത്തിന് വിദ്യാര്‍ഥികള്‍ക്കുള്ള അരിയും ഭക്ഷ്യകിറ്റും സെപ്റ്റംബറില്‍

24 Aug 20201 മിനിറ്റ് വായന
ഓണത്തിന് വിദ്യാര്‍ഥികള്‍ക്കുള്ള അരിയും ഭക്ഷ്യകിറ്റും സെപ്റ്റംബറില്‍
വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് നല്‍കാറുള്ള അഞ്ച് കിലോ അരി ഇത്തവണ വീട്ടിലെത്തിക്കും. സപ്റ്റംബറിലാകും വിതരണം. അഞ്ച് കിലോ ജയ അരിക്കൊപ്പം ഭക്ഷ്യ കിറ്റും എത്തിക്കും. സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ 27 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് ലഭിക്കുക. സപ്ലൈക്കോ വഴി ഇവ സ്‌കൂളില്‍ എത്തിക്കും. ഇതുസംബന്ധിച്ച് വൈകാതെ മന്ത്രിസഭയുടെ തീരുമാനമുണ്ടാകും. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും പയര്‍വര്‍ഗങ്ങള്‍ക്കുമായി ഒരു കുട്ടിക്ക് എട്ട് രൂപ വീതം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുന്നുണ്ട്. ഈ തുകയാണ് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റാക്കി വിതരണം ചെയ്യുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക