രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ല, സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കുറവെന്ന് ധനമന്ത്രി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം..

ന്യൂഡല്‍ഹി : നിലവില്‍ ഇന്ത്യയില്‍ സാമ്ബത്തിക മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സാമ്ബത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകാമെങ്കിലും രാജ്യത്ത് സാമ്ബത്തിക മാന്ദ്യം ഉണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു. സാമ്ബത്തികമാന്ദ്യത്തെക്കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
2014 മുതലുള്ള കാലത്ത് സാമ്ബത്തികവളര്‍ച്ചാനിരക്കില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നത് 2014-2019 കാലത്ത് 7.5 ശതമാനമായി ഉയര്‍ന്നതായും അവര്‍ ചൂണ്ടിക്കാട്ടി.
ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രാജ്യസഭയിലെ ചര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പ്രതിവര്‍ഷം അഞ്ച് ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്ത ബിജെപി വാക്ക് പാലിച്ചില്ല. ജി.ഡി.പി കുറഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വിമര്‍ശിച്ചു.
ഇതിന് മറുപടി പറയവെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ കുറ്റസമ്മതം. സാമ്പത്തിക വളര്‍ച്ച കുറഞ്ഞിട്ടുണ്ടെങ്കിലും ശരിയായി വിലയിരുത്തിയാല്‍ സാന്പത്തിക മാന്ദ്യമെന്ന് അതിനെ വിശേഷിപ്പിക്കാനാകില്ലെന്ന് ധനമന്ത്രി മറുപടി പറഞ്ഞു.
ധനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയും തുടര്‍ന്ന് സഭ ബഹിഷ്കരിക്കുകയും ചെയ്തു.





