Payangadi
HomeNews

പഴയങ്ങാടി താലൂക്ക് ആശുപത്രിയ്ക്ക് N 95 മാസ്കുകൾ കൈമാറി...

9 Apr 20201 മിനിറ്റ് വായന
പഴയങ്ങാടി താലൂക്ക് ആശുപത്രിയ്ക്ക് N 95 മാസ്കുകൾ കൈമാറി...

കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പഴയങ്ങാടി താലൂക്ക് ആശുപത്രിലേക്ക് എൻ 95 മാസ്കുകൾ നൽകി. താലൂക്ക് ആശുപത്രി പരിധിയിൽ കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആശുപത്രി ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് അടിയന്തിരമായി N95 മാസ്ക് അനുവദിച്ചത്. കളപുരയ്ക്കൽ ബിൽഡേഴ്സ് ഉടമയായ കണ്ണപുരം ചുണ്ടവയൽ സ്വദേശിയും മുൻ SFl കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ സ: പി. നിതിനാണ് മാസ്കുകൾ സംഭാവനയായി നൽകിയത്.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ടി.അനീഷ് ബാബുവിന് മാസ്കുകൾ കൈമാറി. പയ്യന്നൂർ തഹസിദാർ കെ.ബാലഗോപാൽ സന്നിഹിതനായി. ആവശ്യമായ PPE കിറ്റുകൾ നേരത്തെ ലഭ്യമാക്കിയിട്ടുണ്ടെന്ന് എം എൽ എ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക