Kerala
HomeNews

സംസ്ഥാനത്ത് ജല​ഗതാ​ഗത വകുപ്പിന് കീഴിലുള്ള ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റും

27 Jun 20211 മിനിറ്റ് വായന
സംസ്ഥാനത്ത് ജല​ഗതാ​ഗത വകുപ്പിന് കീഴിലുള്ള ബോട്ടുകൾ  സോളാർ ഇന്ധനത്തിലേക്ക് മാറ്റും

 


സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന് കീഴിലുള്ള ബോട്ടുകൾ  സോളാർ ഇന്ധനത്തിലേക്ക് മാറ്റും. നിലവിൽ തിരക്ക് കുറഞ്ഞ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന 30 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെയാണ് സോളാർ ഇന്ധനം ഉപയോഗിച്ച് സർവ്വീസ് നടത്തുന്നതിനായി മാറ്റുന്നത്. അത് വഴി ജൈവ ഇന്ധനം ഒഴിവാക്കി  പരിസ്ഥിതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ബോട്ട് സർവ്വീസുകൾ നടത്തി ജലഗതാഗത മേഖലയെ ലാഭത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.


ഇതിനായി പത്ത് കോടി രൂപയുടെ ഭരണാനുമതി നൽകി കഴി‍ഞ്ഞു. ടെണ്ടർ നടപടി ഉടൻ തന്നെ ആരംഭിക്കും. 18 മാസം കൊണ്ട് ഈ നാല് റൂട്ടുകളിലെ ബോട്ടുകൾ പൂർണ്ണമായും സൗരോർജ്ജത്തിൽ തന്നെ സർവ്വീസ് നടത്തും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക