Payangadi
HomeNews

പഴയങ്ങാടി പാലം ബലപ്പെടുത്തല്‍ മന്ദഗതിയിലെന്ന് പരാതി..

11 Dec 20191 മിനിറ്റ് വായന
പഴയങ്ങാടി പാലം ബലപ്പെടുത്തല്‍ മന്ദഗതിയിലെന്ന് പരാതി..



പഴയങ്ങാടി പാലം ബലപ്പെടുത്തല്‍ പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുന്നു. മൂന്നു കോടി രൂപ ചെലവഴിച്ചാണ് പാലം ബലപ്പെടുത്തല്‍ പ്രവര്‍ത്തി നടത്തുന്നത്.

ഈ വര്‍ഷം മെയ് മാസത്തിലാണ് പഴയങ്ങാടി പാലം ബലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തി ആരംഭിച്ചത്. എറണാകുളത്തെ പത്മജ ഗ്രൂപ്പാണ് പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത്. ബലപ്പെടുത്തലിനായി സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നു മാസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. എന്നാല്‍, ഏഴു മാസമായിട്ടും പ്രവര്‍ത്തി ഇതുവരെ പൂര്‍ത്തിയായിട്ടില്ല.  നിര്‍മ്മാണ പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുന്നതില്‍ നാട്ടുകാരിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക