Kerala
യാത്രക്കാരിയെ തുറിച്ചു നോക്കി; ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
6 Feb 20191 മിനിറ്റ് വായന

നീലേശ്വരം : അമിത വാടക ഈടാക്കുന്നത് ചോദ്യം ചെയ്തിന് യാത്രക്കാരിയെ 'തുറിച്ചുനോക്കിയ' ഓട്ടോഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണ് സംഭവം.
നീലേശ്വരം മാര്‍ക്കറ്റ് ജംക്ഷന് സ്വദേശിനിയായ പരാതിയിലാണ് പ്രദേശത്തെ ഓട്ടോയുടെ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. നീലേശ്വരം എന്‍കെബിഎം എയുപി സ്കൂളിനു സമീപത്തു നിന്നും രാജാസ് സ്കൂളിനു സമീപത്തേക്ക് ഓട്ടോയില്‍ പോകുകയായിരുന്നു യുവതി. യാത്ര കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ അമിത വാടക ഈടാക്കന്‍ ശ്രമിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ തന്നെ തുറിച്ചു നോക്കിയെന്നാണ് വീട്ടമ്മയുടെ പരാതി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





