Kannur
HomeNews

കണ്ണൂർ യൂണിവേഴ്സിറ്റി പ്രധാന അറിയിപ്പുകൾ

31 Aug 20211 മിനിറ്റ് വായന
കണ്ണൂർ യൂണിവേഴ്സിറ്റി പ്രധാന അറിയിപ്പുകൾ

 


പ്രസിദ്ധീകരണത്തിന്

2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ്  പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ്  വിവരങ്ങള്‍ അറിയാവുന്നതാണ്. അപേക്ഷയിലെ പിഴവുകള്‍ തിരുത്താനും ഓപ്ഷന്‍ മാറ്റാനും 2021 സെപ്റ്റംബര്‍ 6 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. അപേക്ഷയിലെ പേര്, ജനനത്തീയതി എന്നിവയിലെ പിഴവുകള്‍ തിരുത്താനായി അപ്ലിക്കേഷന്‍ നമ്പറും ആവശ്യമായ രേഖകളും സഹിതം ugsws@kannuruniv.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  2021 സെപ്റ്റംബര്‍ 6 ന് വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ : 0497-2715261, 7356948230   e-mail id :  ugsws@kannuruniv.ac.in


ടൈംടേബിൾ

15.09.2021 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി– 2007 അഡ്മിഷൻ മുതൽ), നവംബർ 2019 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  2007 – 2010 അഡ്മിഷൻ വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്.


പരീക്ഷാഫലം

ബി. ടെക്. സെഷണൽ അസസ്മെന്റ് (ഇന്റേണൽ) ഇംപ്രൂവ്മെന്റ്, ഫെബ്രുവരി 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു


പരീക്ഷാവിജ്ഞാപനം

ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി – 2011 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷകൾക്ക് 07.09.2021 വരെ പിഴയില്ലാതെയും 10.09.2021 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ


സ്വയം സാക്ഷ്യപ്പെടുത്താം

നാലാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾക്കുള്ള അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷകൾ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക